വാശിക്കകമ്പടിയായി ഉള്ള കരച്ചിലായി മാത്രമേ കുട്ടികളുടെ കണ്ണുകള്‍ ഈറനണിയൂ എന്ന എന്റെയും നിങ്ങളുടെയും ധാരണകളെ തിരുത്തിയ ഒരു കുഞ്ഞു സംഭവം എന്റെ ജീവിതത്തിലുണ്ടായി. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് അതൊരു കുറിപ്പായി എഴുതിയിരുന്നു.ഓര്‍മ്മക്കുറിപ്പുകള്‍ക്കായി ഇന്ദുലേഖ ഓണ്‍ലൈന്‍ മാഗസിനിലുള്ള സ്പസ് എന്ന പംക്തിയിലേയ്ക്ക് അതയയ്ക്കുകയും ചെയ്തിരുന്നു. ഇന്ന് അതവിടെ പബ്ലിഷഡ് ആയി വന്നു. അതു നിങ്ങള്‍ക്കായ് ഇവിടെ ചേര്‍ക്കുന്നു.
http://indulekha.com/spice/2008/04/sindhu-varghese-switzerland.html
Friday, April 11, 2008
Subscribe to:
Post Comments (Atom)
24 comments:
മിസ് മാഡം തുഷാരം
കണ്ണു നനയുന്നതിനെ സെന്റി എന്ന രണ്ടു വാക്കില്‍ കുത്തിക്കളയുന്ന ലാപ്ടോപ്പ് യുഗത്തില്‍, ഇതുപോലൊന്നു വായിച്ചതില്‍ ‘സന്തോഷം’
മൈ അഭിനന്ദന്‍സ്..
നന്നായി എഴുതിയിരിക്കുന്നു തുഷാരമെ..തുഷാരമെ ഇനി മോളുടെ കണ്ണു നിറയുന്ന എന്തെങ്കിലും ചെയ്താലുണ്ടല്ലൊ..പാവം മോള്
മനസ്സില്‍ ആര്‍ദ്രത കാത്തു സൂക്ഷിക്കുന്നവര്‍ക്കേ ഇതൊക്കെ തിരിച്ചറിയാനും എഴുതി പ്രതിഫലിപ്പിക്കാനും കഴിയൂ. മോള്‍ടെ കണ്ണിലെ നനവ് വായനക്കാരുടെ കണ്ണിലേക്കെത്തിക്കാന് കഴിഞ്ഞ ചേച്ചിയുടെ ആ തൂലിക ഇനിയും ചലിക്കട്ടെ...
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ..
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍”
എന്നു വൈലോപ്പിള്ളി “മാമ്പഴ”ത്തില്‍ പറയുന്നു.ഈ സംഭവ കഥ വായിയ്ക്കുമ്പോള്‍ എന്റെ മനസ്സിലോടിയെത്തിയതും അതു തന്നെയാണ്.ഒരു കുഞ്ഞു മനസ്സിന്റെ ആഗ്രഹങ്ങളും ആഗ്രഹിച്ചതു കിട്ടുമ്പോളുണ്ടാകുന്ന കണ്ണൂനിറയിപ്പിയ്ക്കുന്ന ആഹ്ലാദവും ഏറ്റവും മനോഹരമായി എഴുതിഫലിപ്പിയ്ക്കാന്‍ കഴിഞ്ഞിരിയ്ക്കുന്നു...
കുഞ്ഞു മനസ്സുകളെ തിരിച്ചറിയുന്ന ഒരു അമ്മയുടെ മനോഹര ചിത്രം!!
ശീര്‍ഷകത്തിലേക്കു തിരികെ
ഒത്തിരി ഒത്തിരി കണ്ണുടക്കി
തിരികെ പ്പോരാന്‍ മടിക്കുന്ന
ഒരു വല്ലാത്ത അനുഭവഭാഷ....
ചില വാക്കുകള്‍ വായിക്കുമ്പോള്‍...
ചില അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍...
നന്നായി എന്നു പറയാന്‍ പോലും വാക്കുകള്‍ കിട്ടില്ല.
കുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കമായ നിറവു നിറഞ്ഞ ഈ കുറിപ്പ് വായനക്കാരിലേക്കും പകരുന്നത് അതു തന്നെ.
കണ്ണുകളില്‍ ഒരു നനവു വിരിയിച്ച് സുഖദമായ ചില ഭൂതകാലക്കുളിരു നല്കി ഈ വാക്കുകള്‍ നമ്മളേയും കുഞ്ഞുങ്ങളാക്കി മാറ്റുന്നു.
കാലങ്ങള്‍ക്കുമുമ്പ് ഉണ്ടാക്കിവച്ചതാണ് ഈ ഐ.ഡി.
ഒന്നും എഴുതിച്ചേര്‍ക്കാന്‍ പറ്റിയില്ല. അപൂര്‍വം ചിലയിടങ്ങളില്‍
എന്തൊക്കെയോ തോന്നലുകള്‍ എഴുതിയെന്നതൊഴിച്ചാല്
ചിരിയും കണ്ണീരുംവറ്റിയിരിക്കുകയായിരുന്നു ഈ വിലാസം.
ഇന്നിപ്പോള്‍ ഇതിന്റെ നിയോഗം വന്നുവെന്നുതോന്നുന്നു.
ഈ അനുഭവംപോലൊന്നാണ് എഴുതേണ്ടിയിരുന്നത്.
ഒരു നിറകണ്‍ചിരി.
(സി. രാധാകൃഷ്ണന് കടപ്പാട്).
ആദ്യമായാണിവിടെ... സുഹൃത്തുക്കളുടെ ലിസ്റ്റില്‍ നിന്നും എത്തിയതാണ്. മനസു നിറഞ്ഞു, കൂടെ കണ്ണും...!
എനിക്കുമുണ്ട് ഇതുപോലെ രണ്ടു കുടുക്കകള്‍. അതുകൊണ്ടാവാം, ഒരോ വാക്കും മനസില്‍ മായാത്ത ചിത്രം വരച്ചപോലെ. അമ്മയെന്നതിന്റെ നിറവും ആര്‍ദ്രതയും അറിയുന്ന ഇതുപോലുള്ള നിമിഷങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല..
- സ്നേഹാശംസകളോടെ, സന്ധ്യ :)
ആഹാ ഇതില്‍ വാവേടെ ഫോട്ടോയും ഒന്ടല്ലോ... ഹിഹി... സൊ ക്യൂട്ട്...
ഇന്നു അഗ്രഗേറ്ററുകളില്‍ കണ്ടു ഇന്ദുലേഖയിലെ ഈ ലേഖനം. നന്നായെഴുതി എന്നു പറഞ്ഞാല്‍ കുറഞ്ഞുപോകും. really touching..
വായിച്ച് കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു തുഷാരം.ഇനിയും എഴുതൂ.ആശംസകള്‍.പിന്നെ ആ ചേച്ചിക്കുട്ടിക്കും വാവക്കും ചക്കരയുമ്മകള്‍.
എല്ലാം അറിയാമെന്നാണ് നമ്മുടെ ഭാവം... എന്നാല്‍ ഒന്നും അറിയില്ല എന്നു ചിലപ്പോള്‍ കുട്ടികള്‍ നമുക്ക് പറഞ്ഞുതരും.
ഹൃദയസ്പര്‍ശിയായ കുറിപ്പ്.
ഹൃദയസ്പര്‍ശിയായ കുറിപ്പും ഭാഷയും.നന്നായി തുഷാരം..പലപ്പോഴും നാം പലതും ഈ കുരുന്നുകളില്നിന്നും പഠിക്കേണ്ടിയിരിക്കുന്നു.
ആര്‍ദ്രമായ അനുഭവം... വായിക്കുന്നവര്‍ക്കും.
തുഷാരത്തിന്റെ 'അമ്മമനസ്സ്' ഇവിടെ ഞങ്ങള്‍ക്കും കാണാം.
ഒരു സ്ഫടികപ്പാത്രം പോലെ.
വിഷു ആശംസകള്‍...
ചേച്ചിക്കുട്ടിയ്ക്കും, വാവയ്ക്കും
പിന്നെ...
കുഞ്ഞുമനസ്സുകളെ തിരിച്ചറിയുന്ന ഒരമ്മയ്ക്കും....
Anubhavavam eshuthiyathu vayichu. Mattullavarkku chapalyamennu thonnunna pala karyangalum nammude swakaryathayil undayirikkum. Balyathil thorthittu meen pidichathum, valare mohicha oru colour pencil kayil kittumbol undakunna vikara thallicha....athu hridayathil midippayum, kanneerayum okke prathibhalikkum. Innaleyum eshuthiyirunna karyangal inninte bhashayil eshuthunnathil anu sinduttiyude ability. Pakshe alpam neettiyo ennoru samsayam. Nirakan chiri....assalayirikkunnu aa title.
ലളിതമായ ഹൃദയത്തെ തൊടുന്ന തരത്തിലുള്ള ഭാഷ ... അതാണ് നിങ്ങളുടെ എഴുത്തിനെ വ്യത്യസ്തമാക്കുന്നത് ...
നിങ്ങളുടെ പ്രതിഭയോട് 100% നീതി പുലര്‍ത്തുന്ന മറ്റൊരു സൃഷ്ടി..
വായിച്ചു ... ഒന്നല്ല, പലവട്ടം.. രചന വളരെ വളരെ ഹൃദ്യമായി.. ലളിതമായ ഭാഷ-പ്രയോഗം.. ഉള്ളില്‍ തട്ടുന്ന അവതരണം.. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...
ഒപ്പം വിഷു ആശംസകളും..
“ഈ സമയം ചേച്ചിക്കുട്ടി പുറകില്‍ ചുരുട്ടി കെട്ടിയ കൈയ്യും ചുണ്ടില്‍ ഒരു ഊറിയ ചിരിയുമായി എന്റെ മുന്നില്‍ വന്നു നില്ക്കുന്നുണ്ടായിരുന്നു. നിറഞ്ഞ സന്തോഷം തുളുമ്പി നിന്ന സ്വരത്തില്‍ "അമ്മേ, ഇതു കണ്ടോ?“ -- എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികള്‍, കാരണം, ആ കുരുന്നിന്റെ മുഖത്ത് അപ്പോള്‍ വിരിഞ്ഞ ഭാവം [ഇത്രനാള്‍ തിരഞ്ഞത് കണ്ടെത്തിയ ഭാവം] അതെത്ര മനോഹരമാവും.. സിന്ധൂ, ജീവിതഏടുകളെ ലളിതമായി പകര്ത്താനൂള്ള തന്റെ കഴിവ് പ്രശംസനീയം....മനു
its really touching... touching the heart .. i too hav two naughties of same age..
thusharam you hav ALWAYS touched heart....
നല്ല കുറിപ്പു തുഷാരം. വായിക്കുമ്പൊ എന്റെ കണ്ണും ചുമ്മാ നിറഞ്ഞു വന്നു! കുഞ്ഞു മനസ്സുവായിക്കാനും പ്രതികരിക്കാനും കഴിയുന്ന അമ്മയെകിട്ടിയ സുന്ദരി ഭാഗ്യവതി തന്നെ.
നീയെന്നെ ശരിയ്ക്കും കരയിച്ചു!
നന്നായി...വേഡ് വെരിഫിക്കേഷന് എടുത്ത് കളഞ്ഞൂടെ?
ആനന്ദാശ്രുക്കള്‍......
അതൊരു അഞ്ചു വയസ്സുകാരിക്കും പൊഴിക്കാനറിയാം.
ജീവിതത്തിന്റെ കോലാഹലങ്ങള്‍ക്കിടയില്‍ നാം അവഗണിച്ചു പോകുന്ന ഒന്നാണ് കൊച്ചു കുഞ്ഞുങ്ങളുടെ കൊച്ചു ചോദ്യങ്ങള്‍. അവരാണ് നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന് നാം മറന്നു പോകുന്നു.
Post a Comment