വാശിക്കകമ്പടിയായി ഉള്ള കരച്ചിലായി മാത്രമേ കുട്ടികളുടെ കണ്ണുകള്‍ ഈറനണിയൂ എന്ന എന്‍റെയും നിങ്ങളുടെയും ധാരണകളെ തിരുത്തിയ ഒരു കുഞ്ഞു സംഭവം എന്‍റെ ജീവിതത്തിലുണ്ടായി. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് അതൊരു കുറിപ്പായി എഴുതിയിരുന്നു.ഓര്‍മ്മക്കുറിപ്പുകള്‍ക്കായി ഇന്ദുലേഖ ഓണ്‍ലൈന്‍ മാഗസിനിലുള്ള സ്പസ് എന്ന പംക്തിയിലേയ്ക്ക് അതയയ്ക്കുകയും ചെയ്തിരുന്നു. ഇന്ന് അതവിടെ പബ്ലിഷഡ് ആയി വന്നു. അതു നിങ്ങള്‍ക്കായ് ഇവിടെ ചേര്‍ക്കുന്നു.
http://indulekha.com/spice/2008/04/sindhu-varghese-switzerland.html
Friday, April 11, 2008
Saturday, April 05, 2008
ക്യാമറ പകര്‍ത്തിയത് അച്ചടിമഷി പുരണ്ടപ്പോള്‍ ...
ഏപ്രില്‍ നാലാം തീയതിയിലെ രാഷ്ട്രദീപികയില്‍ ടൂറിസം സംബന്ധിയായ ഒരു ലേഖനത്തിനൊപ്പം എന്‍റെ വലയില്‍ കുരുങ്ങിയ മഴമുത്തുകള്‍ എന്ന ചിത്രം അച്ചടിമഷി പുരണ്ട് പുറത്തിറങ്ങി. മറ്റൊരു ബ്ലോഗറായ അനാഗതശ്മശ്രുവിന്‍റെ (ആറ്. രാധാകൃഷ്ണന്, പാലക്കാട് ) കുറിപ്പും ഇതോടൊപ്പം ഇതേ പേജില്‍ ഉള്ളതും ശ്രദ്ധിക്കുമല്ലൊ. എന്‍റെ ക്യാമറയില്‍ പലപ്പോഴായി പതിഞ്ഞിരുന്ന ചിത്രങ്ങളില്‍ ഒന്ന് ആദ്യമായി പ്രസിദ്ധീകരിച്ച് വന്നതിന്‍റെ സന്തോഷം പങ്ക് വയ്ക്കുകയാണ് ഞാനിവിടെ......
Subscribe to:
Posts (Atom)