ഈ നൂറ്റാണ്ടിന്റെ അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന കമ്പ്യൂട്ടറും ഇന്റെര്‍നെറ്റും ഇല്ലായിരുന്നെങ്കില്‍ എന്നു എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടൊ?
ഇന്റെര്‍നെറ്റിലൂടെ സാധ്യമായിക്കൊണ്ടിരിക്കുന്ന സംവേദനത്തിന്റെ സുഖം നിത്യേനെ അനുഭവിക്കുന്നവരാണ് നാമോരോരുത്തരും. ആധുനിക ജീവിതത്തിന്റെ തിരക്കുകളില്‍ ലോകത്തിന്റെ വിവിധ കോണുകളിലായ് ഒറ്റപ്പെട്ട ജീവിതം ജീവിച്ചു തീര്‍ക്കുന്ന മനുഷ്യജന്മങ്ങള്‍ക്കു ഇതിലൂടെ കിട്ടുന്ന ആശ്വാസവും ചെറുതല്ലാ!ഒരു പ്രവാസിയായതിനാല്‍ ജനിച്ച നാടിനേയും ,കളിക്കൂട്ടുകാരെയും ,ഭാഷയേയും ഉപേക്ഷിച്ചു പുറത്തൊരിടത്തു കൂടുകൂട്ടുന്നതിന്റെ പ്രയാസങ്ങള്‍ ആരെങ്കിലും പറഞ്ഞറിയാതെ തന്നെ അനുഭവിച്ചറിയുന്ന ഒരാളാണു ഞാനും.ആയതിനാല്‍ ആ വിഷമതകളെ ഏറ്റവും നന്നായി ഉള്‍ക്കൊണ്ടു തന്നെയാണു ഞാന്‍ സംസാരിക്കുന്നതും.
അല്‍പ കാലങ്ങള്‍ക്കു മുന്‍പു വരെ ക്രിസ്തുമസ്സിനോ അതുപോലെയുള്ള വിശേഷാവസരങ്ങളിലോ ആശംസകള്‍ കൈമാറുക എന്നതു വളരെ ആയാസകരമായ ഒരു കാര്യമായിരുന്നില്ലേ? നല്ലോരു തുക ചിലവഴിച്ചാലല്ലാതെ അതു സാധ്യവുമായിരുന്നില്ല,പിന്നെ പ്രിയപ്പെട്ടവര്‍ക്കായു അയയ്ക്കാനുള്ളതു തിരഞ്ഞെടുക്കാനുള്ള സമയവും കണ്ടെത്തണം .ഈ കടമ്പകളൊക്കെ കഴിഞ്ഞാലോ തപാലില്‍ അതു അയച്ചു എത്തെണ്ടിടത്തു എത്തുകയും വേണം.അപ്രതീക്ഷിതമായി തപാല്‍വകുപ്പു സമരം തുടങ്ങിയാല്‍ എല്ലാം തീര്‍ന്നു.ഇന്നിപ്പോള്‍ അതൊക്കെ ഇ - സന്ദേശങ്ങള്‍ക്കും, ഇ- ആശംസാകാര്‍ഡുകള്‍ക്കും , ഇന്റെര്‍നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്യപ്പെടുന്ന സമ്മാനങ്ങള്‍ക്കും വഴിമാറിയില്ലെ.
ഇതു ചാറ്റ് റൂമുകളുടെയും, ഓര്‍കുട്ടിന്റെയും, ഗൂഗിള്‍റ്റോക്കിന്റെയും ,സ്കൈപ്പിന്റെയും കാലം. പുതിയ തലമുറ ആഘോഷിക്കുകയല്ലേ. ഭൂഗോളത്തിന്റെ ഓരോ ദിക്കുകളിലും,വ്യത്യസ്ത സമയസൂചികകളിലും കഴിയുന്നവര്‍,വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍, ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്തവര്‍ , ഇനി ഒരിക്കല്‍ പോലും കാണുമെന്ന സങ്കല്‍പം പോലും ഇല്ലാതെ എത്ര നന്നായി സംവേദിക്കുന്നു, ദീര്‍ഘകാലമായി ചങ്ങാത്തത്തിലാണെന്ന വണ്ണം. ഇതൊരു വശം.
നമുക്കൊരല്‍പം വേറിട്ടൊന്നു ചിന്തിച്ചാലോ? ഇന്റെര്‍നെറ്റും കമ്പ്യൂറ്ററും ഒക്കെ വരുന്നതിനു മുന്‍പുള്ള ആ കാലത്തിലെക്കു നമുക്കൊന്നു തിരികെ പോയലൊ? കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ആശയവിനിമയവും, സംവേദനവും സാധ്യമാണെങ്കിലും ഇന്നത്തെ സമൂഹത്തില്‍ വ്യക്തിബന്ധങ്ങളില്‍ പഴയ ആഴം ഉണ്ടൊ?നമ്മുടെ അയല്‍പക്കബന്ധങ്ങളില്‍ ഉണ്ടായിരുന്ന ഊഷ്മളത എവിടെ? ഇന്നു ഓണ്‍ലൈന്‍ സുഹ്രുത്തുക്കളുമായ് ചാറ്റിങ്ങില്‍ മണിക്കൂറുകള്‍ ചിലവഴിക്കുന്നവര്‍ക്കു തന്റെ അയല്‍വാസി ആരെന്ന് അറിയില്ല. തൊട്ടപ്പുറത്തെ വീട്ടില്‍ എന്താണു സംഭവിക്കുന്നതെന്നതിനെപറ്റി അവന്‍ ബോധവാനല്ല . അതറിയണമെന്ന താല്‍പര്യവുമില്ല. ഇന്നത്തെ മനുഷ്യന്റെ ലോകം GOOGLE കൈയടിക്കിയിരിക്കുകയല്ലേ.അതിലൂടെ ആണു അവന്‍ ഇന്നു മനുഷ്യനെയും പ്രകൃതിയെയും നോക്കി കാണുന്നതും അറിയുന്നതും.വളരെ ശോചനീയമായ ഒരു സാമൂഹിക അവസ്ഥയാണിത്.
ഇന്നു നമ്മുടെ കുട്ടികള്‍ പ്രകൃതിയെ അറിയുന്നുണ്ടോ?മണ്ണുമായി പുലബന്ധം പോലും ഇല്ലാത്ത കളിക്കോപ്പുകളും,കളികളും!മണ്ണിനെ അറിയാന്‍ ഉള്ള അവസരങ്ങള്‍ പോലും പരിഷ്കാരത്തിന്റെ പുറത്തു അവര്‍ക്കു നിഷേധിക്കപ്പെടുകയല്ലെ?ഇന്നിപ്പോല്‍ കുട്ടി നേരെ നടന്നു പഠിക്കുന്നതിനു മുന്‍പേ തന്നെ ആനയിക്കപ്പെടുകയല്ലെ കമ്പ്യൂട്ടറിന്റെയും ഇന്റെര്‍നെറ്റ്സൈറ്റുകളുടെയും ലോകത്തേകക്ക്.തന്‍റെ കുട്ടി എവിടെയും പിന്നിലായി പോകരുതല്ലോ. സ്വന്തം സ്വാര്‍ഥതയ്ക്കായി സ്വന്തം കുട്ടീടെ ഉള്ളില്‍ അന്തര്‍ലീനമായ കഴിവുകളെ പോലും മുളയിലേ നുള്ളിക്കളയുന്നു.
പല പഠനങ്ങളും സൂചിപ്പിക്കുന്നതു ടിവി ഉം കമ്പ്യൂട്ടറും കണ്ടും ഉപയോഗിച്ചും വളരുന്ന കുട്ടികളില്‍ അവരില്‍ അന്തര്‍ലീനമായ വാസനകളുടെ വികാസം നടക്കുന്നില്ല എന്നാണു .അവര്‍ പ്രകൃതിയെ തൊട്ടറിയുന്നില്ല , മറ്റാരുടെയെങ്കിലും കാഴ്ചപാടിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളെ സ്വന്തം ആശയങ്ങളാക്കുകയാണു. മഴയെ തൊട്ടറിയണം, ആദ്യത്തെ മഴ നനയുന്ന മണ്ണിന്റെ ഗന്ധം മനസ്സിലാക്കണം......മാനം നോക്കിയാല്‍ മഴപെയ്യുമോ ഇല്ലയോ എന്നു ഗണിക്കാന്‍ കഴിയണം.ഇന്നിപ്പോല്‍ മഴ കാണുകയാണു, മണ്ണിന്റെ ഗന്ധവും സ്പര്‍ശവും അറിയുന്നില്ല. അതു പോലെ പ്രകൃതിയിലെ ഓരോ പ്രതിഭാസത്തെയും തൊട്ടറിയണം.
വിസ്മരിക്കാനാവാത്ത ചില ഗ്രുഹാതുരത്വമുള്ള ഓര്‍മ്മകള്‍ കൂടെ ഇതിനൊപ്പം കെട്ടുപിണഞ്ഞു കിടപ്പുണ്ട്. പൊയ്പോയ നാളുകളില്‍ മഷി മുക്കി വടിവൊത്ത കൈപടയിലെഴുതി തപാലില്‍ അയച്ചിരുന്ന കത്തുകള്‍ കിട്ടുന്നയാള്‍ക്കു അയയ്ക്കുന്നയാളിന്റെ സാന്നിധ്യം അനുഭവവേദ്യമാക്കിയിരുന്നില്ലെ? ദിവസങ്ങളെണ്ണി കാത്തിരുന്നു വഴിക്കണ്ണുകളുമായ് പോസ്റ്റ്മാനെ നോക്കിനിന്നു കൈപ്പറ്റിയിരുന്ന പോസ്റ്റ്കാര്‍ഡുകളും, ഇന്‍ലന്റുകളും ആശംസാകാര്‍ഡുകളും നല്‍കിയിരുന്ന സുഖം ഇന്നത്തെ ഇ-സന്ദേശങ്ങള്‍ക്കു നല്‍കാന്‍ പറ്റുന്നുണ്ടോ എന്നതു സംശയമാണു.
ഇങ്ങനെയൊക്കെ ആലോചിച്ചിരുന്നാല്‍ ഇന്നിന്റെ സുഖം പോലും ആസ്വദിക്കാനാവാതെ പഴഞ്ചന്‍ എന്നു മുദ്രകുത്തപെട്ടു എല്ലാവര്‍ക്കും പിന്നിലായ് മാറ്റപ്പെടും.പിന്നെ നാടോടുമ്പോള്‍ നടുവേ എന്നതല്ലേ ആധുനികസമൂഹത്തിന്റെ പ്രമാണം. ആയതിനാല്‍ ചെറിയൊരു നൊമ്പരത്തോടെയാണെങ്കിലും നമുക്കും ഒഴുക്കിനൊത്തു നീന്താം , വരും കാലങ്ങളില്‍ എന്നെങ്കിലും പഴമയുടെ പുണ്യവും പുതുമയുടെ സൗകര്യങ്ങളും ചേര്‍ത്തുവച്ചു മനുഷ്യനെയും പ്രകൃതിയെയും കൂടുതല്‍ അറിയുന്ന ഒരു സമൂഹം ഉരുത്തിതിരിയും എന്ന പ്രതീക്ഷയോടെ !
14 comments:
ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. എല്ലാര്‍ക്കും അറിയാമെങ്കിലും എല്ലാവരും ബോധപൂര്‍വ്വം മറക്കുന്ന ഒരു സത്യം. സിന്ധു ചേച്ചിപറഞ്ഞതാണു അതിന്റെ ശരി. ഒരു നൂറു മെയില്‍ കിട്ടിയാലും , ഒരു പിറന്നാളിനു കൂട്ടുകാരന്‍/കൂട്ടുകാരി അയക്കുന്ന ഒരു കാര്‍ഡ് ,അല്ലങ്കില്‍ ഒരു ലെറ്റര്‍... അതാണ് എനിക്കും ഇഷ്ടം. പക്ഷേ...പഴയതു പോലെ അല്ലല്ലോ ഇപ്പോ കാര്യങ്ങള്‍, തിരക്കു പിടിച്ച ഈ ജീവിതത്തില്‍ കാര്‍ഡ് ഷോപ്പില്‍ പോയി മണിക്കൂറുകള്‍ ചിലവാക്കി ഒന്നോ രണ്ടോ കാര്‍ഡുകള്‍ വാങ്ങാന്‍ ആര്‍ക്കു സമയം ? അതിലും എളുപ്പം ഏതെങ്കിലും ഒരു സൈറ്റില്‍ പോയി അഞ്ചു മിനിറ്റു ചിലവാക്കി പത്തു പേര്‍ക്ക് കാര്‍ഡയക്കുവാനല്ലേ ? അയല്‍ക്കാരനെ അറിയുന്നില്ല...കുട്ടികള്‍ മണ്ണിന്റെ മണവും മഴയുടെ സംഗീതവും വെയിലിന്റെ തെളിച്ചവും അറിയുന്നില്ല...അത് ഭയാനകം...ഇതു എവിടെ ചെന്നവസ്സാനിക്കും ?
നല്ല പോസ്റ്റ്, കാത്തിരുന്നത് വര്‍ത്തായി ...
പിന്നേ..ഇന്നത്തെ മനുഷ്യന്റെ ലോകം മൈക്രോസോഫ്റ്റും , വിന്റോസും അല്ല കീഴടക്കിയിരിക്കുന്നത്, “ഗൂഗിള്‍“ ആണ്..മൈയില്‍ ആയും, ചാറ്റായും, ഓര്‍ക്കുട്ടായും,ബ്ലോഗ്ഗറായും, എര്‍ത്തായും, വീഡിയോ ആയും ( ഇതെല്ലാം ഗൂഗിളിന്റെ ആണ് )
എന്താ എഴുതുക എന്നറിയില്ല... കാരണം പ്രക്രുതിദത്തമായ ഗുണങ്ങളെ സ്വാംശീകരിക്കുവനുള്ള പ്രവണത ഇന്ന നമുക്കന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, സ്നേഹബന്ധങ്ങള്‍ക്കു ക്രുത്രിമ നിര്‍വചനം നല്‍കുന്ന ശാസ്ത്ര ലോകത്ത് താന്‍ കുറിച്ച ചിന്തകള്‍ മഹനീയം.......എത്ര അഭിനന്ദിച്ചാലും മതിയാവില്ല....... ഈ തൂലികയില്‍ വിരിയുന്ന ഓര്‍മ്മക്കുറിപ്പുകള്‍ പുതിയ തലമുറക്കു പ്രചോദനമേകട്ടെ എന്നാശംസിക്കുന്നു...........
Sindhu, A very good article indeed... Very much true and well written...I fully agree with you.
Keep on writing..(Sorry posting..) Writing ellam pazhaya katha!!!! Alley????
Koouthal kooduthal yaanthrikamaayippokunna nammudeyellam jeevithathilekku thirichu pidicha oru kannadi..Well done Sindhu, a well thought out work !!
പ്രപഞ്ചോല്‍പ്പത്തിക്കു കാരണമായ മഹാവിസ്പോടനത്തിനു (big bang) സമാനമായ ഒരു പൊട്ടിത്തെറിയല്ലേ കഴിഞ്ഞ ഒന്നു രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ ആശയവിനിമ രംഗത്ത് ഉണ്ടായിട്ടുള്ളത്!
ഇന്നു നമ്മള്‍ രണ്ടു ലോകത്തിലാണ് ഒരേ സമയം ജീവിക്കുന്നത്, യഥാലോകത്തിലും സൈബര്‍ ലോകത്തിലും! സൈബര്‍ ലോകത്തിന്‍റെ സൃഷ്ടിയോടെ മനുഷ്യന്‍ ദൂരത്തെ കീഴടക്കി. നമ്മളെല്ലാവരും ഏകലോക പൌരന്മാരുമായി!
ഇപ്പോഴത്തെ പ്രധാമ സമസ്യ ഈ രണ്ടു ലോകങ്ങളും തമ്മിലുള്ള സംതുലനമാണ്. ഈ കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍ ഏതെങ്കിലും ഒരു ലോകത്തെ പൂര്‍ണ്ണമായും തിരസ്കരിക്കുന്നത് അചിന്തനീയം തന്നെ!
ഭൌതിക ലോകത്തിലും മായാ ലോകത്തിലും ഒരേ സമയം ജീവിക്കേണ്ടി വരുന്ന സാധുമനുഷ്യന്‍റെ ആകുലതകളും അങ്കലാപ്പുകളുമാണ് സിന്ധു വളരെ ഹൃദ്യമായി ഇവിടെ വിവരിച്ചിരിക്കുന്നത് , അഭിനന്ദനങ്ങള്‍!!
ഓരോ പോസ്റ്റ് കഴിയുന്തോറും താങ്കളുടെ ശൈലിയിലും presentation-നിലും വരുന്ന meturity, ഒതുക്കം വളരെ പ്രകടമായി കാണവുന്നതാണ്. ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!!
സിന്ധുചേച്ചി പറഞ്ഞത് ഒരു വളരെ ശരിയാണ്‍. സ്വന്തം കൈപ്പടയില് എഴുതിയ ഒരു ആശംസകാര്‍ഡിന്റെയൊ കത്തിന്റെയൊ ആ ഒരു സുഖം വിവരിക്കാന്‍ പറ്റാത്തതാണ്‍. ഇത് എഴുതുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ഞങ്ങളുടെ ഫ്ലാറ്റില്‍ നിന്നും പുറത്തേക്ക് നോക്കി നില്‍ക്കുന്ന അച്ഛനേയാണ്‍. ഇത്രയധികം വീടുകള്‍ (ഒരു പക്ഷേ നാട്ടില്‍ ഞങ്ങളുടെ ഗ്രാമത്തിലുള്ളതിലധികം )ഉണ്ടായിട്ടും ആര്‍ക്കും പരസ്പരം പരിചയമില്ല എന്നത് അച്ഛന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ആശയവിനിമയ രംഗത്തെ സാങ്കേതികവിദ്യയിലുണ്ടായ കുതിച്ചുചാട്ടം ഇന്നു ആളുകള്‍ക്കിടയിലുള്ള ദൂരം കുറച്ചുവെങ്കിലും അതിന്‍ കൊടുക്കേണ്ടി വന്ന വില അതിന്റെ മാനുഷികവശം ആയിരുന്നു എന്നു മാത്രം. ചേച്ചിയുടെ കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
പ്രിയമുള്ളവരേ,
എല്ലാവരുടെയും നല്ല വാക്കുകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി! എല്ലാവര്‍ക്കും ചിന്തിക്കാന്‍ എന്റെ പോസ്റ്റ് ഒരു നിമിത്തമായതില്‍ വളരെ സന്തോഷമുണ്ട്!തുടര്‍ന്നും നിങ്ങളുടെ എല്ലവരുടെയും പ്രോത്സാഹനങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു!
സ്നേഹപൂര്‍വം
വളരെ ശരിയാണു!
മുന്‍പൊട്ടു പൊകുക വളരെ എളുപ്പം അയിരിക്കുന്നു. വെറുതെ നിന്നു കൊടുതാല്‍ മതി. ഏറെ പുണ്യങ്ങളുള്ള അത്ര പഴയതല്ലാത്ത പഴമയിലെക്കു ഒരടി പിന്നൊട്ടു വെക്കുക പൊലും പ്രയാസം അയിരിക്കുന്നു.
നമ്മള്‍ മനുഷ്യരും പ്രക്രുതിയൊടു അടുത്തു ജീവികണ്ടവര്‍ അണു! പക്ഷെ പ്രക്രുതിയെ മറന്നു മനുഷ്യ നിര്‍മ്മിതമായ് സ്വയം പര്യാപ്തം അല്ലാത്ത ഒരു ഭീകര ലൊകം അല്ലെ നാം എല്ലാം സ്വപ്നം കാണാന്‍ പ്രെരിതരാകുന്നതു.
"The endless variety and surprise of nature that enthralled me as a boy have been replaced by the glitter of our own creations—electronic games, shopping malls, and the virtual world of the Internet."
David Suzuki
സിന്ധുവിനു, ഞങ്ങളെ പോല്ലെ ഉള്ള ഈന്റെര്‍നെറ്റ് ജീവികളെ, അല്‍പ്പം എംഗ്ഗില്ലും അഴത്തില്‍ ചിന്ദിപ്പിക്കാന്‍ സാധിച്ചതു പ്രശംസനീയം തന്നെ!
ഇതുപോലെ ആഴത്തില്‍ ചിന്തിപ്പിക്കുന്ന പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
good work..nostalgia has been a very instrumental driving force in me all over these years ..
athinte feel kittunna enthum enikku valuthanu .priyapetathanu..
papettante cinemakalum, mt yude eyuthum.. enthunu sindhuvinte ee cheriya oru sramavum.. ellam nammku thiruchu tharunna a payhe ormakal ..eppoyo kaimosham vanna a cheriya mayilpeeli thundukal ...dhanyamanu ..nammude basha.. dhnayamanu nammude samskaram.. ennum anganae thanneyavum ,,ennum atundakum ingane chilaroolodde ..eevide aayalum.. alpsinte kulirilum, arabian marubhomiyude choodilum manasu kondu nilayude samipiyum ariyunnavar ulladotholam kalum.. athu nallathe kunjungalku parenghu kodukkanulla manasuladotholam kalam
kollam
eniyum ezhuthuuuu
jayan
Hi sindhu...really good article, an eye opener into where we have chosen ourselves to be....prompts us to think whether it was really worth the price?? We have atleast had a playful and joyous childhood that induces nostalgic memories in all of us, but can the same be said about gen next? Will they be given a chance to know what it is to play in the soil and experience nature first hand and at close quarters or will it all be secondary info passed on thru schooling and the net?? Arent we guilty of confining their space and freedom in the name of "progressive" technology and civilization?? Your article prompts us to think on how we could make a difference...am still wondering!!!!!!!
Interesting post as usual. And I can read the Sindhu I know amongst those lines.
But I think that it is important to make use of all available means to live our lives to its most.
While most of us in our generation were growing up we knew a time without Television, but ask those 10 years younger and they cannot imagine that. Can we imagine a life without paper? There was a time when our forefathers grew up without paper.
I recently went to a school where most students use ebooks. They find it quite natural. In fact many of the current generation wouldn't miss paper like many of us do - because they have not got used to it like we have.
So at the end of the day it is about what we are used to. So to maximise our lives, we will not only have to learn new tricks, we will also have to unlearn some old tricks. I dont think we should attach ourselves to anything like an "atta."
Today there is google and orkut - am pretty convinced 5 years down the lane, it will be something else.
Where will all this end up? Does it matter? We will have our enough to learn and keep learning. Of course it will be up to you and me to decide when to stop learning and be happy with what you already know. But then that day you will start living in the past as well. But that day is long way into the future.
Keep posting! Cherios!
പക്ഷെ,
മറ്റൊന്നുണ്ട്. ഇന്റര്‍നെറ്റ് ലോകത്തിലൂടെ അയല്‍പക്കവുമായി ബന്ധം ഉണ്ടാക്കുവാന്‍ സാധിച്ചാലോ? അടുത്ത സുഹൃത്തുമായി ഇന്റര്‍നെറ്റിലൂടെ സംവേദനം സാധ്യമാക്കിയാലോ? ഇന്റര്‍നെറ്റില്‍ പരിചയപ്പെട്ട സുഹൃത്തിനെ ഭാവിയില്‍ നേരില്‍ കാണുകയും (ഈ നമ്മുടെ കാര്യം തന്നെയെടുക്കാം) ചെയ്താലോ? ഈ സാഹചര്യങ്ങളിലൊക്കെയും സൌഹൃദത്തിന്റെ കണ്ണി അറ്റുപോവാതെ സൂക്ഷിക്കുവാനും, വളരെയെളുപ്പത്തില്‍ നിത്യേന ആശയവിനിമയം സാധ്യമാക്കുവാനും ഇന്റര്‍നെറ്റിലൂടെ കഴിയുന്നു. അരുണ്‍ പറഞ്ഞതുപോലെ മായാലോകവും, ഭൌതികലോകവുമുണ്ട്. പക്ഷെ, ഇവരണ്ടും കൂടിച്ചേരുന്ന ഒരു ലോകവുമുണ്ട്. സെറ്റ് തിയറിയില്‍ യൂണിയന്‍ ഓഫ് ടൂ സെറ്റ്സ് എന്നു പറയുന്ന രീതിയില്‍, ഈ രണ്ടു ലോകത്തും നമ്മള്‍ സംവേദിക്കുന്ന സൌഹൃദങ്ങളുമുണ്ട്. അതാവാം ഒരു പക്ഷെ ഇന്നത്തെക്കാലത്തെ ഏറ്റവും ഊഷ്മളമായ ബന്ധം.
--
ഓരേ കഫേയില്‍ അടുത്തടുത്ത രണ്ടു ക്യാബിനിലിരുന്ന് മണിക്കൂറുകളോളം സംസാരിക്കുകയും, എന്നാല്‍ നേരില്‍ പരസ്പരം അറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്. പ്രത്യേകിച്ചും ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചാറ്റ് റൂമില്‍ വളരെയടുത്ത് നല്ലരീതിയില്‍ ഇടപെഴകും, എന്നാല്‍ അവര്‍ തന്നെ യഥാര്‍ത്ഥലോകത്തില്‍ ഒന്നു നോക്കുവാനോ, ചിരിക്കുവാനോ, മിണ്ടുവാനോ അശക്തരായിരിക്കും. ഇത് പൊതുവെ ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും സ്ഥിതിയാണ്. സ്വയം പ്രകടിപ്പിക്കുന്നതില്‍ നമ്മുടെ സമൂഹം വെച്ചുപുലര്‍ത്തുന്ന മതില്‍ക്കെട്ടുകള്‍, അതൊരു പ്രധാനകാരണമാണ് ഇത്തരത്തിലുള്ള ഇ-സൌഹൃദങ്ങളുടെ വളര്‍ച്ചയ്ക്കു പിന്നില്‍.
--
നല്ല കാര്യങ്ങള്‍ എന്തു തന്നെയായലും സ്വീകരിക്കണം.നാടിനെയൊ , നാട്ടുകാരെയോ മറന്നിട്ടല്ല, മറിച്ച് നിവൃത്തിയില്ലാത്ത ഒരവസ്ഥ. എവിടെയായിരുന്നാലും, അവരവരുടെ ആചാരങ്ങളും,പഴയ തലമുറയെയും,മനസ്സിലാക്കാനും,അവരുടെ കൂടെ സമയം ചിലവിടാനും നാം പരിസ്രമിക്കണം. പ്രവാസിയയതു കൊണ്ട് ഇതൊക്കെ നഷ്ടമാവുന്നു എന്നു പറയുന്നത്, ഒരു മുടക്കുദായം ആണ്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും.പിന്നെ ഇന്റെര്‍നെറ്റ്, ചാറ്റ്, ബ്ലോഗ്,ഇതല്ലേ, നമ്മെ രണ്ടു പേരെയും ഇവിടെ എത്തിച്ചത്, പരിചയപ്പെടുത്തിയത്. ഇവിടെനിന്നു ഒന്നിലേറെ വളരെ നല്ല, എന്നുവെച്ചാല്‍, വളരെ അടുത്ത സുഹ്രുത്തുക്കളെക്കിട്ടി എനിക്ക്.ഒത്തിരി ക്ലാസ്മേറ്റ്സ്,കോളേജ് മേറ്റ്സ്, എന്നിന്നിങ്ങനെ, പലരും.ഇതില്‍ സമയം മെനക്കെടുത്തുന്നവരും ഇല്ലാതില്ല, ഇതിലും നല്ലതൂമാത്രം കാണുക. ഒരു കാര്‍ഡ് വാങ്ങി, അതു അഡ്രെസ്സ് എഴുതി അയക്കാന്‍, എന്തിനു മിനക്കെടണം,അതിലും പെട്ടെന്നു കിട്ടില്ലെ, നാട്ടില്‍ പോകുമ്പോ, ഒരു കൊതി തീര്‍ക്കാന്‍, എല്ലാവര്‍ക്കും അയക്കണം, എല്ലാം , കാഴ്ച്ചപ്പാടിന്റെ വ്യത്യാസമാണ്..
Post a Comment