മനസ്സു മടുപ്പിക്കുന്ന എകാന്തനിമിഷങ്ങളിള്‍,
നിന്റെ ഓര്‍മകളിലേക്കു ഞാന്‍ തിരിച്ചു പോയി .
കാലചക്രത്തിനും,യാന്ത്രികതയ്ക്കും ഇടയില്‍ , ഇന്നും
ഉള്ളില്‍ അവശേഷിക്കുന്ന സൗഹൃദത്തിന്റെ സ്മരണകളിലേക്കു.
നമ്മള്‍ ഒരുമിച്ചു നടന്നു വന്നിരുന്ന ഇടവഴികളും,
കലാലയത്തിന്റെ ഇടനാഴികളിലെ കൊച്ചു കൊച്ചു പിണക്കങ്ങളും,
ക്ഷേത്രക്കുളത്തിന്റെ പടിക്കെട്ടുകളിലെ കൊച്ചുവര്‍ത്തമാനങ്ങളും ,
വാകമരത്തണലിലെ ഉച്ചയൂണും ഒക്കെ.............
മിഴിവാര്‍ന്ന ചിത്രങ്ങളായ് ഇന്നും തെളിഞ്ഞു നില്‍ക്കുന്നു .
ജീവിതത്തിന്റെ തിരക്കുകളിലേക്കും ഉത്തരവദിത്വങ്ങളിലേക്കും
സഹപാഠികളോരൊരുത്തരും നടന്നു കയറി
ദൂരേക്കു മറഞ്ഞപ്പോഴും ഞാന്‍ വിഷമിച്ചില്ല , കാരണം
നീയുണ്ടാവും എന്നും എന്ന വിശ്വാസത്തില്‍.
എന്തു വന്നാലും എത്ര ദൂരെക്കു പറിച്ചു നടപ്പെട്ടാലും
ഒരു ഫോണ്‍ വിളിക്കപ്പുറം ഞാനുണ്ടാവും
എന്ന വാക്ക് പാലിക്കാന്‍ നിനക്കായില്ല
ആ തിരിച്ചറിവു എന്നെ എത്രമാത്രം വേദനിപ്പിച്ചു
എന്നു നീയറിയുന്നുവോ സുഹ്രുത്തേ ?
നീ പോയതിനിപ്പുറം പലരും വന്നുപോയ്,
അവരിലാര്‍ക്കും നീയാവാനായില്ല.
ഞാന്‍ ശ്രമിച്ചു അവരിലാരിലെങ്കിലും നിന്നെ കണ്ടെത്താന്‍...
അതിനും കഴിഞ്ഞില്ല. പ്രതീക്ഷ കൈവിടാതെ,
ഞാന്‍ തിരഞ്ഞു കൊണ്ടേയിരിക്കുന്നു ഇന്നും.
13 comments:
Ayyo, you are writing poems as well?
കലാലയ സൗഹ്രുദങ്ങള്‍ പലപ്പോഴും യാന്ത്രികമാവും....
സൗഹ്രുദത്തിന്റെ അഴങ്ങള്‍ അറിയാതെ മനസിലെ സ്വപ്നകണങ്ങള്‍ക്ക് നിറം കൊടുക്കുവാനുള്ള ശ്രമം....... പലപ്പൊഴും ജീവിത യഥാര്‍ഥ്യങ്ങല്‍ സ്വപ്നകണങ്ങള്‍ക്കു മങ്ങല്‍ വീഴ്തും.......... അവിടെ അരയാലും ആല്‍മരവും ജീവിത യഥാര്‍ഥ്യങ്ങള്‍ക്കു തണലേകില്ല...... പക്ഷെ പിന്നിട്ട വഴിയിലെ തളിരിട്ട ഓര്‍മ്മകള്‍ ആ യഥാര്‍ഥ്യങ്ങള്‍ക്കു ഇളം തെന്നലേകും........ഓര്‍മ്മകള്‍ അനശ്വര്‍ങ്ങളാണു.... ഋതുഭേദങ്ങള്‍ അവളെ കൂടുതല്‍ മനോഹരിയാക്കും.......... തൊഴുകൈകളോടെ............മനു
As i told u...a good work..but if elobrated would have entered the heart more deeply....
keep going......
all the best.
Read it again... not as difficult as I first imagined. Good work. Keep going.
ഇതു കൊള്ളാമല്ലൊ!
പക്ഷെ, അക്ഷരത്തെറ്റുകള് ഒഴിവാക്കിയാല്
കുറച്ചു കൂടി ഭംഗിയാകും.
ഇനിയുമിനിയും ആ പദപ്റവാഹമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു..
വളരെ കാവ്യാത്മകമായി പറയാനൊന്നും എനിക്കറിയില്ല ചേച്ചീ.. അതു കൊണ്ട് ഞാന്‍ പറയുന്നു.. “അടിപൊളി”
ഇനിയും ഇതുപോലെ ഒരുപാട് എഴുതൂ..
kollam.. reality de choodu undu.. :)
oru doubt.. veenogil vivaradosham aayi koottikko..
talakettum, avasana randu variyum kalipz alle ? orimichu varumoo ?
കൊള്ളാമല്ലോ.. തുഷാര ചേച്ചിയേ.. നന്നായിരിക്കുന്നു...എനിക്കും തിരിച്ചുപോകാന്‍ തോന്നുന്നു...
തിരിച്ചവനും എന്തൊക്കെയോ പ്രതീക്ഷിച്ചിരിക്കില്ലേ? അതിനോടൊക്കെ നീതിപുലര്‍ത്തുവാന്‍ എനിക്കും കഴിഞ്ഞിരുന്നോ? ഒരു ഫോണ്‍വിളിക്കപ്പുറം എത്താവുന്ന അകലത്തിലായിരുന്നോ ഞാന്‍ നിന്നിരുന്നത്? ‘ഒരു പാലമിട്ടലങ്ങോട്ടുമിങ്ങോട്ടു’മെന്ന പഴമൊഴി ഞാന്‍ മറന്നുവോ?
--
നന്നായിരിക്കുന്നു. :)
--
മനസിലെവിടെയോ ഉറങ്ങികിടന്ന ഓര്‍മ്മകള്‍ മറവിയുടെ ചങ്ങല പോട്ടിച്ചുയര്‍ന്നെഴുനേറ്റതു പോലെ.
സൗഹ്രുദങ്ങൾ നഷ്‌ടപ്പെട്ടുവെന്നു വിലപിക്കുന്നവരാണ്‍ യഥാർതത്തിൽ സൗഹ്രദങ്ങൾ നഷ്‌ടപ്പെടുത്തുന്നത്.ജീവിതത്തിൽ മൂല്യമുള്ളത് എന്നു വിചാരിച്ചു മറ്റുപലതിനായി നമ്മൾ ഓടുമ്പോൾ നാം തന്നെ നഷ്‌ടപ്പെടുത്ുന്നതാണത്.
thusharm
valare rasakaramaayirukkunnu. enikkum engane ezhuthan kazhinjenkil! daivanissayam poleyalle karyangal nadakkukayulloo. 4 vaikale ulluvengilum manoharamaayirikkunnu.
snehapoorvam
prakashettan@gmail.com
trichur
ലോകത്തൊന്നിനും മറ്റൊന്നിനു പകരമാകാനാവില്ല തുഷാരം......
കടന്നു പോയവ.. തിരിച്ചു വരില്ല......
ഒഴുകുന്ന നദിക്ക് തിരിചൊഴുകാനാവില്ലല്ലോ....
ഒന്നോര്‍ക്കുക്ക എന്നും ......
കൊഴിഞുവീഴാനിടയാവരുതെങ്കിലോ....
വിരിയരുതൊരുപൂമൊട്ടും പുഷ്പമായി....
അതേ... കഴിഞു പോയവ കടന്നു പോയി ഇന്നുള്ളവ അവയുടെ കാഫലങള്‍ മാത്രമാണ്......
അവ കണ്ടു കൊണ്ട്... പഴമയെ ഓര്‍ക്കാനെ മനുഷ്യന് വിധിയുള്ളു....
പക്ഷെ അവയിലൂടെ നമുക്കും കടന്നു പോയവര്‍ക്കും ജീവിക്കാനാവുമെന്ന് മറക്കണ്ട....
Post a Comment