പക്ഷേ ഇത്രയും ദിവസം അവയെ കാത്തിരുന്ന ജനം ഇന്നുമുതല്‍ ശപിച്ച് തുടങ്ങും.ഇതെന്നാണാവോ ഒന്നു തീരുക,വണ്ടി ഓടിക്കാന്‍ എത്ര പ്രയാസമാവും,എന്നൊക്കെ തുടങ്ങി പരാതികളുടെ ഭാണ്ഡം തുറന്നു തുടങ്ങും!ഇതോര്‍ക്കുമ്പോള്‍ കുഞ്ഞുണ്ണി മാഷു മഴയെ പറ്റി പറഞ്ഞതു ഓര്‍മ്മ വരുന്നു.മഴ വരുന്നതു വരെ വന്നില്ലല്ലൊ വന്നില്ലല്ലോ എന്നും വന്നു കഴിയുമ്പോഴൊ...നാശം പുറത്തേക്കിറങ്ങാന്‍ സമ്മതിക്കില്ല..... ആകെ നനഞ്ഞു....അങ്ങനെ പ്രാകി പ്രാകി ഓടിക്കും എന്നു.
എന്തായാലും എന്റെ ക്യാമറകണ്ണുകള്‍ കാത്തിരുന്ന കാഴ്ചകള്‍ ഇതാ ഇവിടെ ..പിന്നെ എന്റെ ഡിജിറ്റല്‍ ക്യാമറ നിനച്ചിരിക്കാത്ത നേരത്തു പിണങ്ങിയത് സങ്കടമായി എങ്കിലും, ക്യാംകോര്‍ഡറിനുള്ളില്‍(SONY DCR-HCE90E) മെമ്മറിസ്റ്റിക്ക് ഉണ്ടായതു ആശ്വാസമായി. അങ്ങനെ ആ chip വച്ചു ചില ചിത്രങ്ങള്‍ എടുത്തു.ചില്ലുജാലകവാതില്‍ മലര്‍ക്കെ തുറന്നിട്ടു എടുത്തവയാണിവയില്‍ ചിലതു. ബാക്കിയൊക്കെ വീടിനു പുറത്തിറങ്ങി ചുറ്റിലും കണ്ട കാഴ്ചകള്. അവ ഇവിടെ കാണാം
3 comments:
ഈ മനോഹരഭൂവിന്റെ ആശങ്കകളെ ദൂരികരിക്കാനെന്നവണ്ണം ഒരു നനുത്ത തലോടലായ് പോയരാത്രിയുടെ എതോയാമത്തില്‍ മഞ്ഞിന്‍കണങ്ങള്‍ പെയ്തിറങ്ങി...
ഒരു ചെറിയ പ്രശ്നം. എന്റെ വിശ്വാസത്തില്‍ ഓരോ ബ്ലോഗിനും അതിന്റേതായ വ്യക്തിത്വമുണ്ടാവണം. അതെഴുതുന്നയാള്‍ക്കൊരു പക്ഷെ പലതും പറയുവാനുണ്ടാവും. പക്ഷെ, അവയോരോന്നിനും ഓരോ ബ്ലോഗല്ലേ നല്ലത്? എനിക്കു തോന്നുന്നു ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങുന്നത് എന്തുകൊണ്ടും നല്ലതാവുമെന്നാണ്, അതാണ് ലേഖനങ്ങള്‍ക്കിടയില്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നതിലും നല്ലത്. :)
--
അഭിപ്രായം പറഞ്ഞതാണു കേട്ടോ.. പരിഭവിക്കരുത്...
--
കാത്തിരുന്ന്, ബ്ലോഗെഴുതി തുഷാരത്തെ ഭൂമിയിലിറക്കിയല്ലേ. ഹ്രസ്വം... മനോഹരം. മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന ആ സ്വപ്നഭൂമി പോലെ മനോഹരം.
Post a Comment